പാലോലികുര്യൻ: കുര്യാക്കോസ് ആദ്യ വിവാഹത്തിലെ മൂന്നാമത്തെ മകൻ. ഭാര്യ മറിയം കളത്തിക്കാട്ടിൽ കുടുംബാംഗം ആനിക്കാട് കുര്യൻ വിവാഹശേഷം മേവടക്കടുത്ത് പാലോലി എന്ന സ്ഥലത്തേയ്ക്ക് താമസം മാറി നമുക്ക് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 1909-ൽ നിര്യാതനായി. കുര്യന്റെ മരണശേഷം മക്കളായ പാലോലികുഞ്ഞൂഞ്ഞ് 1930 - ൽ അറക്കുളത്തിനും , പാലോലി മത്തായി 37-ൽ എരുമേലിക്കും താമസം മാറി. കുര്യന്റെ വംശാവലി ഇന്ന് എരുമേലി, കാഞ്ഞാർ, മൂലമറ്റം, ആറക്കുളം, നെടുംകണ്ടം കോതമംഗലം, മണ്ണൂത്തി, കുട്ടനെല്ലൂർ, തിരുവനന്തപുരം എറണാകുളം, കാലിച്ചാനടുക്കം എന്നിവിടങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലും താമസിക്കുന്നു.
മക്കൾ : 4 - 1. കുഞ്ഞുഞ്ഞ്, 2. മറിയം, 3.അന്നമ്മ , 4. മത്തായി.
മാമ്മി കുഞ്ഞൂഞ്ഞിന്റെ മൂത്തമകൾ ഭർത്താവ് മത്തായി കൊടിത്തോട്ടത്തിൽ കുടുംബാംഗം. ഏലിയാമ്മ: കുഞ്ഞേപ്പിന്റെ രണ്ടാമത്തെ മകൾ ഭർത്താവ് അവിരാച്ചൻ കിഴക്കേക്കൂറ്റ് കുടുംബാംഗം.
കുഞ്ഞുഞ്ഞ്: കുര്യന്റെ മൂന്നാമത്തെ മകൻ വാക്കപ്പലത്തിനടുത്ത് പാലോലി എന്ന സ്ഥലത്ത് താമസിച്ചതു കൊണ്ട് പാലോലികുഞ്ഞൂഞ്ഞ് എന്ന് അറിയപ്പെടുന്നത് .ഭാര്യ അന്ന അഴകത്ത് കുടുംബാംഗം. 1930-ൽ ഇടുക്കി ജില്ലയിലെ അറക്കുളത്ത് സ്ഥലം വാങ്ങി കുടിയേറി. അന്നയുടെ കുടുംബവും (അഴകത്ത്) 1920-ൽ അവിടെ കുടിയേറിയിരുന്നു. കൃഷിയായിരുന്നു ഉപജീവനമാർഗ്ഗം. അസാധാരണമായ കായികശക്തിയുള്ള ആളായിരുന്നു കുഞ്ഞൂഞ്ഞ്. 06-07-1958-ൽ 64 വയസ്സിൽ നിര്യാതനായി. അന്ന നല്ല കാര്യപ്രാപ്തിയും കർമ്മശേഷിയുമുള്ള ആളായിരുന്നു.
മക്കൾ: 7 - 1. കുട്ടി, 2. മാമ്മി, 3. കുഞ്ഞേപ്പ്, 4. ഏലിയാമ്മ, 5. മത്തൻ, 6. കുഞ്ഞാപ്പൻ , 7. തൊമ്മച്ചൻ.
മത്തായി: കുര്യന്റെ രണ്ടാമത്തെ മകൻ രണ്ടാം വയസ്സിൽ (1909) പിതാവ് മരിച്ചശേഷം ചെറുപ്പത്തിൽ അമ്മ വീട്ടിൽ നിന്ന് വളർന്നു (ആനിക്കാട് കളത്തിക്കാട്ടിൽ കുടുംബം) ഭാര്യ ത്രേസ്യാ പാമ്പാടിയിൽ കുടുംബാംഗം മേവട. വിവാഹശേഷം 1937 - ൽ കൊഴുവനാലുകാരൻ ഒരു വൈദികന്റെ നേതൃത്വത്തിൽ 28 കുടുംബങ്ങൾ എരുമേലിക്ക് താമസം മാറി അവിടെ ഒരു പള്ളിയും സ്ഥാപിച്ചു. ഈ സമയം ചിറ്റപ്പന്റെ മകൻ കുഞ്ഞൂഞ്ഞ് എരുമേലിയിൽ മണിപ്പുഴയിൽ താമസിക്കുന്നുണ്ടായിരുന്നു ഇത് എരുമേലിയിലേയ്ക്ക് മാറാൻ പ്രചോദനമായി. 1967-ൽ ത്രേസ്യയും 1980-ൽ മത്തായിയും നിര്യാതരായി.
മക്കൾ: 3 - 1. കുര്യൻ, 2. മറിയാമ്മ , 3 തെയ്യാമ്മ. .മറിയാമ്മ (അവിവാഹിത ). 3.തെയ്യാമ്മ : ഭർത്താവ് ജോസ് കുമ്പക്കൽ കുടുംബാംഗം എരുമേലി.
മക്കൾ: 2 - A) ബിന്ദു, B) അനു.
Copyright © 2025 Narimattathil Family - All Rights Reserved. Developed & Maintained by Ezel Tech
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.