പിറവം -മുളക്കുളം എന്നീ സ്ഥലങ്ങൾ പാലായ്ക്ക് സമീപമുള്ളതാണ്. ഈ സ്ഥലങ്ങൾ തമ്മിൽ 2 കിലോമീറ്റർ ദൂരമേയുള്ളൂ
കൊക്കമംഗലം പള്ളിപ്പുറം ഭാഗങ്ങളിലെ ക്രൈസ്തവരുടെ വ്യാപാരം മുഖ്യമായും മുളക്കുളം ഭാഗത്തായിരുന്നു.മൂവാറ്റുപുഴയാറുവഴിയാണ് യാത്രയും ചരക്കുകളുടെ നീക്കവും നടന്നിരുന്നത്.കടലിനും മലനിരകൾക്കുമിടയ്ക്കുള്ള ഒരു സുപ്രധാന വ്യാപാര കേന്ദ്രമായിരുന്നു പഴയകാലത്ത് പിറവം, മുളക്കുളം പ്രദേശങ്ങൾ. മുളക്കുളം പ്രദേശത്തെ പുരാതന ക്രൈസ്തവരെല്ലാം കോക്കമംഗലം, പള്ളിപ്പുറം കരകളിൽനിന്നും വന്നവരാണ്. ക്രൈസ്തവ കുടിയേറ്റത്തിന് കാരണം വ്യാപാര സൗകര്യമാണ്. ഗതാഗതത്തിന് പ്രധാനമായും ജലാശയങ്ങളെ മാത്രം ആശ്രയിച്ചിരുന്ന അക്കാലത്ത് മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള പിറവം, മുളക്കുളം ഭാഗത്ത് കുടിയേറ്റങ്ങൾ കൂടുതലുണ്ടായി. പഴയ വെമ്പുലി നാട് പിളർന്ന് ക്രിസ്തുവർഷം 1100 ഓടുകൂടി വടക്കൻകൂറും, തെക്കൻകൂറും രാജ്യങ്ങൾ നിലവിൽ വന്നു. ഇന്നത്തെ മീനച്ചിൽ താലൂക്കിന്റെ വടക്കൻ പ്രദേശങ്ങളും ഏറ്റുമാനൂർ വൈക്കം പ്രദേശങ്ങളും വടക്കൻകൂറിൽ ഉൾപ്പെട്ടിരുന്നു. പിറവം മുളക്കുളം കരകളും വടക്കൻ കൂറിലായിരുന്നു. വൈക്കും, കടുത്തുരുത്തിയും രാജധാനികൾ ആയിരുന്നു മുളക്കുളത്ത് രാജാവിന് കൊട്ടാരം ഉണ്ടായിരുന്നു ഈ സ്ഥലം ഇപ്പോൾ കൊട്ടാരംകുന്ന് എന്നറിയപ്പെടുന്നു.
മുളക്കുളം പ്രദേശങ്ങൾ. മുളക്കുളം പ്രദേശത്തെ പുരാതന ക്രൈസ്തവരെല്ലാം കൊക്കമംഗലം പള്ളിപ്പുറം കരയിൽനിന്നും വന്നവരാണ്.ക്രൈസ്തവ കുടിയേറ്റത്തിന് കാരണം വ്യാപാരസൗകര്യമാണ്. ഗതാഗതത്തിന് പ്രധാനമായും ജലാശങ്ങളെ മാത്രം ആശ്രയിച്ചിരുന്ന അക്കാലത്ത് മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള പിറവം, മുളക്കുളം ഭാഗത്ത് കുടിയേറ്റങ്ങൾ കൂടുതലുണ്ടായി.
പഴയ വെമ്പുലി നാട് പിളർന്ന് ക്രിസ്തുവർഷം 1100 ഓടുകൂടി വടക്കൻകൂറും തെക്കൻകൂറും രാജ്യങ്ങൾ നിലവിൽവന്നു. ഇന്നത്തെ മീനച്ചിൽ താലൂക്കിന്റെ വടക്ക്പ്രദേശങ്ങളും ഏറ്റുമാനൂർ വൈക്കം പ്രദേശങ്ങളും വടക്കൻ കൂറിൽ ഉൾപ്പെട്ടിരുന്നു. പിറവം, മുളക്കുളം കരകളും വടക്കൻ കൂറിലായിരുന്നു. വൈക്കവും കടുത്തുരുത്തിയും രാജധാനികളായിരുന്നു. ഈ സ്ഥലം ഇപ്പോൾ കൊട്ടാരംകുന്ന് എന്നറിയപ്പെടുന്നു.
മൂവാറ്റുപുഴയാറിന്റെ തീരത്ത് ഒരു കുന്നിൽ സ്ഥാപിച്ചിരുന്ന പിറവം വലിയപള്ളി പരിശുദ്ധ കന്യകാമറിയത്തിന് പ്രതിഷ്ഠിച്ചിരുന്നു. ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിൽ പിറവംപള്ളി സ്ഥാപിതമായി എന്ന് കരുതുന്നു. 1500 വർഷത്തോളം പഴക്കം പറയുന്ന ദേവാലയ ചുമർചിത്രങ്ങൾ ഈ പള്ളിയിൽ കാണാം ജനുവരി 6ന്റെ ദനഹാ അഥവാ രാക്കുളിയാണ് ഇവിടുത്തെ പ്രധാനതിരുനാൾ . രാത്രി തന്നെ ആറ്റിലിറങ്ങി കുളി കഴിഞ്ഞാണ് ഭക്തർ തിരുനാളിനെത്തിയിരുന്നത്. ഇതുകൊണ്ടാവാം രാക്കുളി തിരുനാൾ എന്ന പേര് വന്നത്. പിറവം വലിയപള്ളിയിപ്പോൾ യാക്കോബായ ക്രിസ്ത്യാനികളുടെ ഭരണത്തിലാണ്.
ക്രിസ്തുവിന്റെ തിരു അവതാരകാലത്ത് ആകാശത്ത് കാണപ്പെട്ട നക്ഷത്രത്തെ പിൻതുടർന്ന് ബത്‌ലഹേമിലെത്തിയ മൂന്ന് പൗരസ്ത്യരാജാക്കന്മാരിൽ ഒരാൾ പിറവം പാഴൂർ പടിപ്പുരയിലെ ജ്യോതിശാസ്ത്രഞ്ജനായിരുന്നു എന്ന് അഭിപ്രായമുണ്ട്. ക്രിസ്തുവിന് മുൻപും പിൻപുമുള്ള വിഞ്ജാനകേന്ദ്രങ്ങളിൽ പ്രധാനം ഭാരതവും ഗ്രീസുമായിരുന്നു. ജ്യോതിശാസ്ത്രത്തിന്റെ മറുകര കണ്ട വിഞ്ജാനികളായിരുന്നു പാഴൂർപടിപ്പുരയിലെ അക്കാലത്തെ വിദ്വാൻമാർ .ഉണ്ണിയേശുവിനെകണ്ട് കാഴ്ച്ച യർപ്പിച്ചശേഷം പിറവത്ത് തിരിച്ചെത്തിയ ജ്യോതിശാസ്ത്രഞ്ജൻ താൻ കണ്ടറിഞ്ഞ വിവരങ്ങൾ നാട്ടുകാരോട് പറയുകയുണ്ടായി. യേശുവിന്റെ പിറവി എന്നപദം ലോപിച്ച് പിറവം എന്ന സ്ഥലപ്പേരുണ്ടായി എന്ന് പറയപ്പെടുന്നു. പാഴൂർപടിപ്പുരയിലെ ജ്യോതിശാസ്ത്രഞ്ജരെപ്പറ്റി ആഴത്തിലുള്ള വിശ്വാസം ജനങ്ങൾക്കിടയിലുള്ളതായി കാണാം പിറവം വലിയപള്ളി യാക്കോബായ സമുദായക്കാരുടെ അധീനതയിലായതോടെ തൊട്ടടുത്ത് സ്ഥാപിതമായ കത്തോലിക്കാ ദേവാലയം മൂന്ന് രാജാക്കന്മാരുടെ നാമത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
കിഴക്കുനിന്നും അരുവിത്തറ, ഭരണങ്ങാനം, പാലാ, മലമ്പാതയിൽകൂടി തമിഴ് വംശജർ പാലായിൽ കുടിയേറി. വ്യാപാരാവശ്യത്തിനു വന്ന തമിഴ് ചെട്ടികളുടെ നിയന്ത്രണത്തിലായിരുന്നു പാലാ കമ്പോളം. സർക്കാർ ആശുപത്രി സ്ഥിതിചെയ്യുന്ന കമ്പോളകുന്നിലാണ് അന്ന് പാലാ അങ്ങാടി. ഈ തമിഴ് ചെട്ടികളിൽ പ്രധാനിയായിരുന്നു പാലാത്തു കൊച്ചെളയ ചെട്ടിയാർ. പാലാത്തു ചെട്ടിയാരുടെ പേര് ലോപിച്ചാണ് " പാലാ" എന്നു പേരുണ്ടായതെന്നും ''പാലയൂർ' നിന്നുവന്ന മാർത്തോമ്മാ ക്രിസ്ത്യാനികളുടെ നാട് 'പാലാ' ആയി എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
പാലായുടെയും പരിസരപ്രദേശങ്ങളുടെയും അഭിവൃദ്ധിക്ക് ഒരു കാരണം മീലച്ചിലാറാണ്.അടുക്കും മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന ആറും, ചേന്നാട് മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ആറും ഈരാറ്റുപേട്ടയെന്നും അരുവിത്തറയെന്നും പറഞ്ഞു വരുന്ന സ്ഥലത്ത് വെച്ച് സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകി വേമ്പനാട്ടു കായലിൽ പതിക്കുന്നു. യവനവ്യാപാരികളുടെ കച്ചവട നൗകകൾ പുന്നത്തുറയ്ക്കും അരുവിത്തുറയ്ക്കും എത്തിയിരുന്നു. തെക്കുംകൂറിന്റെ ഇടപ്രഭുക്കന്മാരിൽ പ്രമുഖനായിരുന്ന ഞാവക്കാട്ട് കേരളവർമ്മന്റെ - ഞാവക്കാട്ട് കർത്താക്കന്മാർ - ഭരണത്തിൻ കീഴിലായിരുന്നു , ഒരുകാലത്ത് പാലാ പ്രദേശങ്ങൾ. ഞാവക്കാട്ട് കർത്താക്കന്മാർ ആദ്യം തെക്കുംകൂറുമായി എതിർത്തെങ്കിലും പിന്നീട് തെക്കുംകൂറ് രാജാക്കന്മാരുടെ പ്രീതി സമ്പാദിച്ച് ആ പ്രദേശങ്ങളുടെ ഭരണം ആരംഭിച്ച കുമ്പാനി ഭാഗത്ത് കൊട്ടാരം പണിതു. പിന്നീട് ഇവരെ കുമ്പാനി കർത്താക്കന്മാർ എന്ന് വിളിച്ചു തുടങ്ങി. ഇവർ മീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ചതോടെ" മീനച്ചിൽ" എന്ന സ്ഥലപേരുണ്ടായതായി .
എ.ഡി. 1002 - ൽ ആണ്പാലാപ്പള്ളി സ്ഥാപിതമാകുന്നത്. പള്ളി പണിയുന്നതിന് സ്ഥലം അനുവദിച്ചുകൊടുത്തത് ഞാവക്കാട്ട് കേരളസിംഹനാണ്. പാലാപ്പള്ളിയെക്കാൾ അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള പിറവം പള്ളിയിൽ ആഘോഷിച്ചിരുന്ന ജനുവരി ആറിന്റെ രാക്കുളി തിരുനാൾ പാലാ വലിയപള്ളിയിലും ആരംഭിച്ചു. 1818 - ൽ തറക്കല്ലിട്ട് സ്ഥാപിച്ച പാലാ ചെറിയപള്ളി മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ സ്ഥാപിതമായ പാലാപ്പള്ളി ഇന്ന് ഒരു കത്തീഡ്രൽ ദേവാലയം ആണ്. കത്തീഡ്രൽ പള്ളി പണിയുന്ന അവസരത്തിലാണ് പാലാ ചെറിയപള്ളി പൊളിച്ചു മാറ്റേണ്ടിവന്നത്.1854-ൽ നടന്ന " അമനോത്ഭവ" പ്രഖ്യാപനത്തിന്റെ സുവർണ്ണ ജൂബിലിസ്മാരകമായി 1904 - ൽ പണിയിച്ചതാണ് പാലാ ടൗണിന്റെ മദ്ധ്യത്തിൽ അമനോത്ഭവ മാതാവിൻറെ നാമത്തിലുള്ള കുരിശുപള്ളി. ഇന്നു കാണുന്ന മനോഹരമായ കുരിശുപള്ളിയുടെ സ്ഥാനത്ത് അന്നൊരു ചെറിയ കപ്പേളമാത്രമേ ഉണ്ടായിരുന്നുള്ളൂ.
പാലായിലെ രാക്കുളിതിരുനാളിനും മൂന്നുരാജാക്കന്മാരുടെ പള്ളി സ്ഥാപനത്തിനും പുറകിൽ പിറവം, മുളക്കുളം ഭാഗങ്ങളിൽ നിന്നും പാലായിലെത്തിയ പുരാതന ക്രിസ്ത്യൻ കുടുംബങ്ങളുടെ അഭിപ്രായവും പ്രേരണയും സ്വാധീനവും ഉണ്ടെന്ന് മനസ്സിലാക്കാം.രാക്കുളി തിരുനാളിന് പിറവത്തെത്തുന്നവർ മൂവാറ്റുപുഴ ആറിൽ മുങ്ങി കുളിക്കുന്നത് പോലെ തിരുനാളിന് പാലായിൽ എത്തുന്നവർ മീനച്ചിലാറ്റിൽ മുങ്ങിക്കുളിച്ചാണ് പഴയകാലത്ത് രാക്കുളി തിരുനാളിന് എത്തിയിരുന്നത്. മുമ്പ് സൂചിപ്പിച്ചിരുന്ന ഞാവക്കാട് കേരള സിംഹന്റെ കുടുംബം രാജപുട്ടാണയിലെ ' മേവാഡ്' നിന്നും മധുരയിൽ താമസമാക്കി.പിന്നീട് അവർ തമിഴകത്തുനിന്നും പന്തത്തലയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് താമസമാക്കി. മേവാഡ് എന്ന് പറഞ്ഞുപറഞ്ഞ് ആ സ്ഥലത്തിന് മേവട എന്ന പേര് ഉണ്ടായതായി പറയപ്പെടുന്നു. പിറവത്തിന് സമീപമുള്ള മുളക്കുളം കരയിൽ നിന്നും 400 വർഷങ്ങൾക്ക് മുമ്പ് പാലായിക്കടുത്ത് മേവടിയിൽ കുടിയേറിപാർത്ത ഒരു പുരാതന ക്രൈസ്തവ കുടുംബമാണ് നരിമറ്റത്തിൽ കുടുംബം മൂലകുടുംബത്തിന്റെ വഴിത്താരയിലെ ചില ദേശ വിശേഷങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്.
ഫിലിപ്പ് ജോർജ്ജ് എഴുതിയ "ദികേരളഹിസ്റ്റോറിക്കൽ ഡയറക്ടറി " എന്ന പുസ്തകത്തിൽ "പിറവത്തിനടുത്ത് മുളക്കുളം കരയിൽ നിന്നും 400 വർഷങ്ങൾക്കു മുൻപ് മേവടയിൽ കുടിയേറിപ്പാർത്ത തോടനാൽ പള്ളി ഇടവകയിലെ ഒരു പുരാതന കുടുംബമാണ് ഇത്." എന്ന് മാത്യു നരിമറ്റത്തിൽ കുടുംബത്തെപ്പറ്റി കാണുന്നത്.
മുകളിൽ പറഞ്ഞതുപോലെ നരിമറ്റത്തിൽ കുടുംബം പിറവത്തിന് സമീപമുള്ളതായിരുന്നു. കാലക്രമത്തിൽ ഇവർ വാതക്കാട് എന്ന സ്ഥലത്ത് താമസിക്കാൻ തുടങ്ങി അങ്ങനെ ഈ കുടുംബത്തിന്റെ ആദ്യപേര് വാതക്കാട് എന്നായിരുന്നു. നരിമറ്റത്തിൽ എന്ന കുടുംബപ്പേര് മേവട എന്ന സ്ഥലത്ത് താമസം തുടങ്ങിയശേഷം സ്വീകരിച്ചതാണ്. വാതക്കാട് കുടുംബങ്ങൾ എല്ലാവരും യാക്കോബായ സമുദായക്കാരായിരുന്നു. വാതക്കാടുന്ന് പോന്നതിനുശേഷം പുതിയ സ്ഥലത്ത് എല്ലാവരും
സീറോ- മലബാർ പള്ളിയിൽ പോകാൻ തുടങ്ങി. അങ്ങനെ അവർ സീറോ-മലബാർ കത്തോലിക്കരായി .കാരണം തോടനാൽ, കൊഴുവനാൽ ലൂർദ്ദ് മാതാ ഇടവകയിലൊക്കെയായിരുന്നു നരിമറ്റത്തിൽ കുടുംബങ്ങൾ താമസിച്ചിരുന്നത്. എങ്കിലും ഇവരുടെ പ്രധാന കേന്ദ്രം മേവടയായിരുന്നു. വാതക്കാട് നിന്നും മേവടയിൽ വന്ന ആളിന്റെ പേര് വ്യക്തമായി അറിയുവാൻ കഴിയുന്നില്ല. ആദ്ദേഹത്തിന് നാല് ആൺ മക്കളായിരുന്നു. അതിൽ ഒരാൾ അന്തിനാട്, രണ്ടാമത്തെ ആൾ പഴവീട്, മൂന്നാമത്തെ ആൾ മഴുവഞ്ചേരി എന്നീ കരകളിൽ താമസം തുടങ്ങി. ഒരോ കരകളിൽ താമസിച്ചവർ ആ കരയുടെ പേരും സ്വീകരിച്ചു. ഈ സ്ഥലങ്ങളും കുടുംബങ്ങളും മേവടക്ക്സമീപമാണ്. മേവട താമസിച്ച ആളുടെ പേര് കുര്യാക്കോസ് എന്നാണ്. ആദ്യ ഭാര്യ മരിച്ചശേഷം അദ്ദഹം രണ്ടാമതും വിവാഹം കഴിച്ചു ആദ്യ വിവാഹത്തിൽ മൂന്നും (തോമസ്, ചാക്കോ , കുര്യൻ) രണ്ടാം വിവാഹത്തിൽ ഒന്നും (മത്തായി എന്ന പാപ്പൻ) മക്കൾ ജനിച്ചു. കുര്യാക്കോസിന്റെ ആദ്യവിവാഹത്തിലെ രണ്ടാമത്തെ മകനും, (ചാക്കോ) രണ്ടാം വിവാഹത്തിലെ മകനും(മത്തായി ) രണ്ടു പ്രാവശ്യം വിവാഹം കഴിച്ചു. മേവട നരിമറ്റത്തിലെ എല്ലാവരും പൊതുവെ നല്ല ധൈര്യമുള്ളവരായിരുന്നു. മേവട നരിമറ്റത്തിൽ തറവാട്ടിൽ ചാക്കോയും മകൻ ഔസേപ്പും മക്കളായാ കുട്ടിയും ഏപ്പും എപ്പിന്റെ മകൻ ജോർജ്ജും (എല്ലാവരും നിര്യാതരായി) താമസിച്ചിരുന്നു. ഇപ്പോൾ ഈ തറവാട്ടിൽ ഏപ്പിന്റെ ഭാര്യ റാണിയും മകൻ രാഹുലും (വിദേശത്ത് ) താമസിക്കുന്നു. നരിമറ്റത്തിൽ കുടുംബത്തിലെ ഏറ്റവും വയസ്സുള്ള ആൾ മേവട ഔസേപ്പുമായി ഫാ.മാത്യു നരിമറ്റത്തിൽ (1982-ൽ നിര്യാതനായി ) നിരവധിതവണ കുടുംബത്തേപ്പറ്റി സംസാരിച്ചിട്ട് അറിയുവാൻ സാധിച്ചിട്ടുള്ളത്. മേവടയിൽ വന്ന അവസരം മുതൽ അവിടെയുള്ള രാജാവിന് ഈ കുടുംബത്തിലുള്ളവരേ എണ്ണ കൊടുക്കുവാൻവിളിക്കുമായിരുന്നു. ദേവന് കൊടുക്കുവാനുള്ള എണ്ണ 26 അടി അകലെ നിന്നും ഏതെങ്കിലും ഒരു കീഴ്ജാതിക്കാരൻ കണ്ടാൽ ഈ എണ്ണ അശുദ്ധമാകും. ഈ എണ്ണ വീണ്ടും ശുദ്ധമാക്കാൻ നമ്മുടെ വീട്ടുകാരെവിളിച്ചിരുന്നു.അതുപോലെ എല്ലാ കത്തോലിക്കർക്കും രാജാവിന്റെ കൊട്ടാരത്തിൽ പ്രവേശിക്കുക പതിവില്ലായിരുന്നെങ്കിലും നമ്മുടെ വീട്ടുകാർക്ക് കൊട്ടാരത്തിൽ പ്രവേശിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല. നമ്മുടെ കുടുംബം പുരോഗതി പ്രാപിച്ചവരാണെന്ന് പറയാൻ സാധിക്കും.
നരിമറ്റത്തിൽ കുടുംബത്തെപ്പറ്റി The Kerala Historical Directory, by Philip George-ന്റെ പുസ്തകത്തിൽ കാണുന്നത് "പിറവത്ത് സമീപമുള്ള "മുളക്കുളം" കരയിൽ നിന്നും 400 വർഷങ്ങൾക്കു മുമ്പ് മേവട പ്രദേശത്ത് കുടിയേറി പാർത്ത തോടനാൽ പള്ളി ഇടവകയിലെ ഒരു പുരാതന കുടുംബമാണ് ഇത് ". ഈ കുടുംബത്തിൽ നരിമറ്റത്തിൽ "കുര്യാക്കോസ്" എന്നയാളിൽ നിന്ന് തുടങ്ങുന്ന വംശാവലി മുതൽക്കാണ് നമുക്ക് അറിയുവാൻ കഴിയുന്നത്. കുര്യാക്കോസിന് തോമസ് (തോക്കാട്- തോമസ് ), ചാക്കോ(മേവടചാക്കോ), കുര്യൻ(പാലോലി കുര്യൻ), എന്നീ മൂന്ന് ആൺ മക്കളാണ് ആദ്യവിവാഹത്തിലുണ്ടായിരുന്നത്. ആദ്യ ഭാര്യമരിച്ചതിനു ശേഷം ഇദ്ദേഹം രണ്ടാമതും വിവാഹം ചെയ്തു. ഈ വിവാഹത്തിൽ ജനിച്ച മകന് മത്തായി (പാപ്പൻ - വാക്കപ്പലം). അങ്ങനെ നരിമറ്റത്തിൽ കുര്യാക്കോസിന്റെ നാലുമക്കളിൽ നിന്നും തുടങ്ങുന്ന വംശാവലിയാണ് നരിമറ്റത്തിൽ കുടുംബപ്പേരിൽ അറിയപ്പെടുന്നത്. പ്രസ്തുത കുടുംബക്കാർ തിരുവിതാംകൂറിൽ 45, മലബാറിൽ 75 വിവിധ വിദേശ രാജ്യങ്ങളിലായി 50 കുടുംബങ്ങളുമാണുള്ളത്. കുര്യാക്കോസിന്റെ മൂത്തമകൻ തോമസ് തോക്കാട് എന്ന സ്ഥലത്ത് മാറി താമസിച്ചതു കൊണ്ട് അദ്ദേഹത്തേ "തോക്കാട്തോമസ് " എന്ന് വിളിച്ചിരുന്നത് . ചാക്കോ മേവട തറവാട്ടിൽ താമസിച്ചതു കൊണ്ട് അദ്ദേഹത്തേ '"മേവടചാക്കോ'" എന്ന് വിളിച്ചിരുന്നത് . കുര്യൻ പാലോലി എന്ന സ്ഥലത്ത് മാറി താമസിച്ചതു കൊണ്ട്അദ്ദേഹത്തെ " പാലോലികുര്യൻ" എന്ന് വിളിച്ചിരുന്നത്. മത്തായി വാക്കപ്പലം എന്ന സ്ഥലത്ത് താമസിച്ചതു കൊണ്ട് അദ്ദേഹത്തേ "വാക്കപ്പലം മത്തായി" എന്ന് വിളിച്ചിരുന്നത്. ഈ സ്ഥലങ്ങളെല്ലാം കോട്ടയം ജില്ലയിലെ മേവടയ്ക്ക് രണ്ട് കി.മി. ചുറ്റളവിലുള്ള പ്രദേശങ്ങളാണ്.
കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്തു കർണാടകവുമായി അതിർത്തി പങ്കിടുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാന്തസുന്ദരമായ ഒരു കൊച്ച് മലയോരഗ്രാമം. ഹേമന്തത്തിൽ മെലിഞ്ഞുണങ്ങി പുഞ്ചിരി തൂകിയും, ശിശിരത്തിൽ രൗദ്രഭാവം പൂണ്ട് അലറിപതഞ്ഞ് കൂവിയോടിയും കൂറ്റൻ കരിബാറക്കൂട്ടങ്ങൾക്കിടയിലൂടെ വളപട്ടണം ലക്ഷ്യമാക്കി ഒഴുകുന്ന ബാരാപോൾപുഴ ചുറ്റോട് ചുറ്റും കർണാടകത്തിന്റ യുംകേരളത്തിന്റെയും, വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ. പുഴയുടെ ഓരം ചേർന്നു വനാന്തരത്തിലൂടെ കടന്നകലുന്ന തലശ്ശേരി, മൈസൂർ അന്തർസംസ്ഥാനപാത. 99 ലെ നൂറ്റാണ്ട് സ്തംഭിച്ച വെള്ളപ്പെക്കതിനു മുൻപ് റെയിൽപ്പാളവും പാളത്തിലൂടെ ചൂളം വിളിച്ച് കുതിക്കുന്ന ടെയിനും. വാസ്തവത്തിൽ ഈ സൗകര്യങ്ങളാണ് കച്ചേരിക്കടവിലേയ്ക്കും പിന്നീട് പാലത്തുംകടവിലേയ്ക്കും കടിയേറ്റം നടത്തുവാൻ തിരുവിതാംകൂറുകാർക്ക് പ്രചോദനമായത്. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് കേരളത്തിലെ ഏറ്റവും ഗുണനിലവാരമുള്ള കശുവണ്ടി ഉൽപാദനവും, നമ്പ്യാർ മാങ്ങായും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ജില്ലയുടെ ഇന്നതി പ്രശസ്തമായ ഭാഗങ്ങളിലേക്ക് ചെന്നെത്തുവാൻ കാൽപ്പാദങ്ങൾക്ക് മണിക്കൂറുകളുടെ അന്ധ്യാന ഭാരം വേണ്ടിയിരുന്നങ്കിൽ കച്ചേരിക്കടവിലേക്ക് അതു നാമമാത്രമായിരുന്നു.
കാലം കരുതിവച്ച പ്രതിസന്ധികളെ മറികടക്കാൻ കുടിയേറ്റമൊരു അനിവാര്യത ആയിരുന്നെങ്കിൽ അതു തിരിച്ചറിഞ്ഞ്, നരിമറ്റത്തിൽ കുടുംബാഗങ്ങൾ തോക്കാട് തോമസിന്റെ മൂന്നാമത്തെ മകൻ ചാക്കോയുടെ നേതൃത്വത്തിൽ സദൈര്യം കടന്നുവന്നു കച്ചേരി ക്കടവിന്റെ ഹൃദയ ഭാഗത്തു ഇടംപിടിച്ചു. പെരുമാറ്റത്തിലൂടെയും, പ്രവൃത്തിയിലൂടെയും കച്ചേരിക്കടവിലെ മനുഷ്യരുടെ ഹൃദയത്തിലും നരിമറ്റത്തിലുകാർക്ക് ഇടംലഭിച്ചു. കച്ചേരിക്കടവിലേക്ക് ' കടന്നു വന്ന നമ്മുടെ പൂർവ്വികർ മഹാന്മാരും, ദീർഘ വീക്ഷണമുള്ളവരും, കർമനിരതരും ആയിരുന്നു. മാറാ രോഗങ്ങളോട് പൊരുതി ജയിച്ച്, കാട്ട് മൃഗങ്ങളെ മല്ലിട്ടകറ്റി, മണ്ണിനോട് പടവെട്ടി കൃഷിയിൽ അവർ കനകം വിളയിച്ചു, കച്ചവടത്തിലൂടെയും അവർ ഉപജീവനമാർഗം കണ്ടെത്തി. യാത്രകൾക്കായി ചങ്ങാടവും തോണിയും ഒക്കെ ഉപയോഗിച്ച, അവർ ബുദ്ധി പരതയിലും മുൻപിൽ തന്നെയായിരുന്നു. കുടുംബത്തെ അന്തസ്സോടെ പുലർത്താനും മക്കൾക്ക്മികച്ച വിദ്യാഭ്യാസം കൊടുക്കാനും
ഓരോ കുടുംബനാഥനും
കഴിഞ്ഞു.കച്ചേരിക്കടവ്, പാലത്തിൻകടവിന്റെ സമഗ്ര വികസനത്തിനു നരിമറ്റത്തിൽ കാരെപ്പോലെ പ്രയത്നിച്ച മറ്റൊരു കുടുംബക്കാർ ഇവിടെ ഇല്ലന്നു നിസ്സംശയം പറയാം. ദേവാലയ നിർമ്മാണത്തിനും, പിന്നീട് (പുനർനിർമ്മാണത്തിലും ) സ്കൂളുകൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെ ഇവിടെ ഉള്ള എല്ലാ സ്ഥാപനങ്ങളിലും നരിമറ്റത്തിലുകാരുടെ വിയർപ്പും, കൈയ്യൊപ്പും, പതിഞ്ഞിട്ടുണ്ടന്നു അടിവരയിട്ട് പറയാം. കലാ സാംസ്കാരിക രാഷ്ട്രിയ രംഗത്തും ,ആത്മീയ രംഗം എടുത്തു പരിശോധിച്ചാൽ അവിടെയും നമ്മുടെ തനതായ സംഭാവനകൾ ഉണ്ട്. ഇടവകക്ക് വൈദികരെ സ്ഥിരമായി ലഭിക്കുന്നതുവരെ , അവരെ പുറത്തു നിന്നുകൊണ്ട് വരാനും, സ്വഭവനങ്ങളിൽ പാർപ്പിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും . നരിമറ്റത്തിൽ വീട്ടുകാർക്ക് സാധിച്ചു. പ്രതിഫലം പറ്റാതെ വർഷങ്ങളോളം ദേവാലയ ശ്രശ്രൂഷി സ്ഥാനത്ത് നമ്മുടെ കുടുംബക്കാർ നിറഞ്ഞു നിന്നു. അതുവഴി അടിയുറച്ച ദൈവവിശ്വാസം നമ്മുടെ കുടുംബങ്ങളിലും, കുഞ്ഞുങ്ങളിലും ഊട്ടി ഉറപ്പിക്കാൻ സാധിച്ചു. തന്മൂലം ഇന്നു നമ്മുടെ കുടുംബങ്ങളിൽ നിന്നു മുന്നു വൈദികരെയും, ആറ് സിസ്റ്റേഴ്സിനെയും വിവിധ സഭാസമൂഹങ്ങൾക്കായി സംഭാവന ചെയ്യാൻ നമുക്കായി. കച്ചേരിക്കടവ് വീണ്ടും വളർന്ന് രാജ്യാന്തര നിലവാര റോഡും , ജില്ലയിലെ ആദ്യത്തെ (ട്രെഞ്ച് വിയർ സംവിധാനത്തിലുള്ള ) ജലവൈദ്യുത പദ്ധതിയും വന്നതോടെ വിനോദ സഞ്ചാരികളേയും ആകർഷിക്കുവാൻ തക്കവിധത്തിൽ വളർന്നു .
Copyright © 2023 Narimattathil Family - All Rights Reserved. Developed & Maintained by Ezel Tech
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.