മേവടചാക്കോ : കുര്യാക്കോസിന്റെ ആദ്യ വിവാഹത്തിലെ രണ്ടാമത്തെ മകൻ. ചാക്കോ രണ്ട് പ്രാവശ്യം വിവാഹം കഴിച്ചു . ആദ്യ വിവാഹത്തിലെ ഭാര്യ ഏലി നരിവേലി കുടുംബാംഗം.
മക്കൾ: 4 - 1. ഔസേപ്പ് , 2. റോസ, 3. മത്തൻ, 4. ത്രേസ്യ. ആദ്യഭാര്യയുടെ മരണശേഷം ചാക്കോ രണ്ടാം പ്രാവശ്യം വിവാഹം കഴിച്ചു. രണ്ടാം ഭാര്യ ത്രേസ്യ തോണക്കര കുടുംബാംഗം.
മക്കൾ : 3 - 1. കൊച്ച്, 2. അന്നക്കൊച്ച്, 3. കുര്യൻ.
രണ്ടാമത്തെ വിവാഹ ശേഷം ചാക്കോ വാഴൂർ എന്ന സ്ഥലത്തേക്ക് താമസം മാറി. വാഴൂർ മേവടയിൽ നിന്നും 12 കി. മി അകലെയാണ്. ആദ്യ വിവാഹത്തിലെ മൂത്ത മകൻ ഔസേപ്പ് മേവട തറവാട്ടിൽ താമസിച്ചു.
ചാക്കോ 1947-ൽ തൊണ്ണൂറ് വയസ്സിൽ മരിച്ചു. മരിക്കുന്നതിനു മുൻപ് ഔസേപ്പ് അപ്പന്റെ അടുത്ത് എത്തി. ഔസേപ്പിന്റെ മടിയിൽ തല വെച്ചാണ് ചാക്കോ മരിച്ചത്. എളങ്ങോയി പള്ളി സെമിത്തേയിലാണ് ശവസംസ്കാരം നടത്തിയത്. ചാക്കോയുടെ വംശാവലി ഇന്ന് മേവട, വാഴൂർ , തീക്കോയ്, ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി, പത്താംമൈൽ, ചെറുതോണി, വായാട്ടുപറമ്പ്, ആലക്കോട്, രയരോം, തൈയ്യേനി, പാലാവയൽ, ഉദയഗിരി, എറണാകുളം എന്നിവിടങ്ങളിൽ താമസിക്കുന്നു. അന്നക്കൊച്ച് : ഭർത്താവ് ചാക്കോ ചൂരനോലിൽ വാഴൂർ, കൊഴുവനാൽ.
ഔസേപ്പ്: മേവട ചാക്കോയുടെ മൂത്ത മകൻ ഭാര്യ ഏലി വലിയമറ്റം കുടുംബാംഗം ഏലിയുടെ അപ്പന്റെ അനുജന്റെ മകനാണ് തലശ്ശേരി അതിരൂപതയുടെ മുൻപത്തേ മെത്രാപ്പോലീത്താ മാർ ജോർജ്ജ് വലിയമറ്റം. ഔസപ്പിന് റേഷൻ കട, നെയ്ത്ത്ശാല, പ്രൈവറ്റ്ബേങ്ക്, മദ്യ വ്യവസായം എന്നിങ്ങനെ ഒത്തിരിയേറെ സംരംഭങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം നടത്തിയിരുന്നത് മക്കളായ കുട്ടിയും, ഏപ്പുമായിരുന്നു. അതിലൂടെ അനേകം പേർക്ക് തൊഴിൽ കൊടുത്തിരുന്നു. ഔസേപ്പ് ആപ്രദേശത്തെ പൊതുജനങ്ങൾക്ക് സ്വീകാര്യയുള്ള വ്യക്തിയായിരുന്നു. കുടുംബക്കാരോടെല്ലാം സ്നേഹവും, അടുപ്പവും പുലർത്തിയിരുന്നു. 1955-ൽ മദ്യവ്യവസായം അവസാനിപ്പിച്ച് മൂത്തമകൻ കുട്ടിയെ മലബാറിലേയ്ക്ക് കുടിയേറുന്നതിന് സഹായിച്ചു. ഔസേപ്പ് 1982-ൽ 95 വയസ്സിലും എലി 1972 -ലും നിര്യാതരായി.
മക്കൾ: 3 - 1. മാമ്മി, 2. കുട്ടി, 3. ഏപ്പ്. മാമ്മി ഭർത്താവ് ചാക്കോ ചാത്തനാട്ട് കുടുംബാംഗം ഉദയഗിരി, രണ്ട് പേരും നിര്യാതരായി.
മത്തൻ : മേവട ചാക്കോയുടെ ആദ്യ വിവാഹത്തിലെ രണ്ടാമത്തെ മകൻ ഭാര്യ മറിയം കണയങ്കൽ കുടുംബാംഗം. വാഴൂർ, റാന്നി, ഹൈറേഞ്ച് എന്നിവിടങ്ങളിൽ താമസിച്ചു. മൂത്തമകനെ ഹൈറേഞ്ചിൽ താമസിപ്പിച്ചശേഷം മലബാറിലേയ്ക്ക് കുടിയേറ്റം നടത്തി. കാസർഗോഡ് ജില്ലയിലെ പാലാവയലിൽ സ്ഥലമെടുത്ത് താമസം തുടങ്ങിയത്. അതിനു ശേഷം മൂത്ത മകൻ ഔതക്കുട്ടിയുടെ കൂടെ താമസിച്ച് 19-02 -1987-ൽ ഹൈറേഞ്ചിലും, മറിയം O1-06-1960-ൽ റാന്നിയിലും നിര്യാതരായി.
മക്കൾ: 8 - 1. ഔതക്കുട്ടി, 2. ത്രേസ്യാമ്മ, 3. ചാക്കോ , 4. കുട്ടപ്പായി, 5. അന്തോനി .6. ഏലിക്കുട്ടി, 7. തോമസ്, 8. ദേവസ്യാ.
ത്രേസ്യാമ്മ മത്തന്റെ മകൾ, ഭർത്താവ് ചാക്കോ തകിടിയേൽ കുടുംബാംഗം പാല. മക്കൾ: 7 - 1) തങ്കമ്മ, 2) കുഞ്ഞമ്മ, 3) അപ്പച്ചൻ, 4) തെയ്യാമ്മ, 5) ലൈസാമ്മ, 6) സണ്ണി, 7) സോണി. ഏലിക്കുട്ടി മത്തന്റെ മകൾ. ഭർത്താവ് കുഞ്ഞൂഞ്ഞ് പെരുമ്പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: 8 - 1) ജോയ്, 2) എൽസി, 3) കുറുവച്ചൻ, 4) ഗീതമ്മ, 5) ബേബിച്ചൻ, 6) മിനി, 7) സുജ, 8) സാജൻ. ത്രേസ്യാ: ഭർത്താവ് ആന്റണി നെല്ലേപ്പറമ്പിൽ മണിമല.
കൊച്ച്: മേവട ചാക്കോയുടെ മൂന്നാമത്തെ മകൻ (രണ്ടാം വിവാഹത്തിലെ മൂത്തമകനാണ് ). വാഴൂര് താമസിച്ചിരുന്നത് ഭാര്യ ഏലി ചെരിപുറത്ത് കുടുംബാംഗം ചെങ്ങളം നല്ല കൃഷിക്കാരനായിരുന്നു. 1982-ൽ 72 വയസ്സിൽ കൊച്ചും 1951-ൽ ഏലിയും നിര്യാതരായി
മക്കൾ: 6 - 1. ത്രേസ്യാമ്മ, 2. മേരി , 3. അന്നമ്മ ,4 .അപ്പച്ചൻ , 5. കുഞ്ഞൂഞ്ഞ്, 6. കുട്ടിച്ചൻ. ത്രേസ്യാമ്മ ഭർത്താവ് തോമസ് താന്നിക്കൽ കുടുംബാംഗം മണിമല. രണ്ടു പേരും നിര്യാതരായി. മക്കൾ: 6 - 1.മേരിക്കുട്ടി, 2. തങ്കമ്മ, 3. മോളി, 4. ജോയിക്കുട്ടി, 5. കുഞ്ഞുമോൻ , 6. ലൈസാമ്മ. മേരി ഭർത്താവ് അപ്പച്ചൻ (നിര്യാതനായി) കല്ലാറ കുടുംബാംഗം മണിമല. മക്കൾ: 6 - 1. മോളി, 2. രാജു , 3. സണ്ണി, 4. റീന, 5. ഡെയ്സി, 6. റെജി. അന്നമ്മ (നിര്യാതയായി)ഭർത്താവ് ജോൺ കളപ്പുരക്കൽ കുടുംബാംഗം പൊൻകുന്നം . മക്കൾ: 5 - 1. ലൈസാമ്മ, 2. ആനിയമ്മ, 3. ഷാജി, 4. ബിനോയ് , 5. ടോണി. മക്കൾ: 4 - 1. ത്രേസ്യാമ്മ, 2. മേരി , 3, അന്നമ്മ , 4. അപ്പച്ചൻ , 5. കുഞ്ഞൂഞ്ഞ്, 6. കുട്ടിയച്ചൻ.
കുര്യൻ: (33 വയസ്സിൽ നിര്യാതനായി1918-1951) ഭാര്യ ""ത്രേസ്യാമ്മ" കോട്ടുതുണ്ടിയിൽ കുടുംബാംഗം. മക്കൾ: 2 - 1. ഇത്തമ്മ,2. അപ്പച്ചൻ. 1. ഇത്തമ്മ ഭർത്താവ് മാത്യു നഗരൂർ കുടുംബാംഗം മണിമല. മക്കൾ: 2 - 1. ബിജുമോൻ, 2. കുഞ്ഞുമോളി.
Copyright © 2025 Narimattathil Family - All Rights Reserved. Developed & Maintained by Ezel Tech
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.