മരിച്ചുപോയ വ്യക്തികളുടെ പട്ടിക പരിശോധിച്ചുകൊണ്ട്, അടുത്തിടെ മരിച്ചുപോയ ആ കുടുംബാംഗങ്ങളുടെ ഓർമ്മകളെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുക. അവരുടെ പാരമ്പര്യത്തെ അംഗീകരിക്കുന്നതിലൂടെ, ഞങ്ങളുടെ കുടുംബ ചിത്രരചനയെ സമ്പന്നമാക്കിയ ജീവിതങ്ങൾക്ക് ഞങ്ങൾ ആദരാഞ്ജലി അർപ്പിക്കുന്നു. മരിച്ചുപോയ ഓരോ അംഗവും ഞങ്ങളുടെ കുടുംബത്തിന്റെ കൂട്ടായ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്, അതുല്യമായ കഥകൾ, ജ്ഞാനം, സ്നേഹം എന്നിവ സംഭാവന ചെയ്തിട്ടുണ്ട്.
നമ്മെ വിട്ടുപോയവരുടെ ജീവിതങ്ങളെ ഞങ്ങൾ ഓർമ്മിക്കുകയും ആഘോഷിക്കുകയും ചെയ്യുക മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിലെ ദുഃഖിതരായ അംഗങ്ങൾക്ക് ഞങ്ങളുടെ സഹതാപവും പിന്തുണയും അറിയിക്കുകയും ചെയ്യുന്നു. പങ്കിട്ട നിമിഷങ്ങൾ, ചിരി, ഈ മരിച്ചുപോയ ആത്മാക്കളിൽ നിന്ന് പഠിച്ച പാഠങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കുക. അവരുടെ അഭാവത്തിൽ, പ്രിയപ്പെട്ട ഓർമ്മകളിലും അവ നമ്മുടെ കുടുംബബന്ധങ്ങളിൽ ചെലുത്തിയ നിലനിൽക്കുന്ന സ്വാധീനത്തിലും നമുക്ക് ആശ്വാസം കണ്ടെത്താം.
ഫാ. മാത്യു (പാപ്പച്ചൻ) നരിമറ്റത്തിൽ 11-04-1933-ൽ കോട്ടയം ജില്ലയിലെ മേവടക്കടുത്ത് വാക്കപ്പലത്ത് നരിമറ്റത്തിൽ മത്തന്റെയും ഈട്ടിക്കൽ മാമിയുടെയും മൂത്ത മകനായി ജനിച്ചു. 1939 -ൽ ഇടുക്കി ജില്ലയിലെ അറക്കുളത്ത് (ഒഴുക ) പിതാവിനോടൊപ്പം കുടിയേറി. കാഞ്ഞാർ St. ജോസഫ് LPS സ്കൂളിലും, St.തോമസ് ups സ്ക്കൂളിലും പ്രാധമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1947-ൽ സലേഷ്യൻ സഭയിൽ (ഡോൺ ബോസ്കോ) ചേർന്നു. തിരുപ്പത്തൂര് (തമിഴ്നാട് )കൽക്കട്ട എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി 1965-ൽ ഇരിട്ടിക്കടുത്ത് നെല്ലിക്കാം പോയിൽപള്ളിയിൽ വെച്ച് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. നരിമറ്റത്തിൽ കുടുംബത്തിലെ ആദ്യത്തെ വൈദികനാണ്. (1960-ൽ പിതാവും സഹോദരങ്ങളും മലബാറിൽ ഉളിക്കല്ലിൽ കുടിയേറിയിരുന്നു.) ആസ്സാം , അരുണാചൽപ്രദേശ്, നാഗാലാന്റ്, കൽക്കട്ട എന്നിവിടങ്ങളിലും വിദേശ രാജ്യങ്ങളിലും സഭക്കുവേണ്ടി മിഷൻപ്രവർത്തനം നടത്തി. സഭയുടെ സ്ക്കൂളുകളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു.ആസ്സാമീസ് ഭാഷയും , അവിടുത്തെ ജനങ്ങളുടെ സംസ്കാരവും പഠിച്ച് ആസ്സാമീസ് ഭാഷയിലും , ഇംഗ്ലീഷിലും പന്ത്രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ആസാമീസ് ഭാഷയിൽ രചനയും സംവിധാനവും ചെയ്ത് നിരവധി ഓഡിയോ കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ആസ്സാമീസ് ഭാഷാ പണ്ഡിറ്റ് ആയിരുന്നു.
മാത്യു അച്ഛൻ കുടുംബക്കാരോടെല്ലാം പ്രത്യേക കരുണയും , സ്നേഹവും , വാൽസല്യവും പുലർത്തിയിരുന്നു. അവധിക്ക് നാട്ടിൽ വരുമ്പോൾ ബന്ധുവീടുകൾ സന്ദർശിക്കുമായിരുന്നു. കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുകയും, അവരോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. തിരുവിതാംകൂറിലും, മലബാറിലുമുള്ള മുതിർന്ന കാരണവൻമാരേയും, ചരിത്ര പണ്ഡിതൻമാരേയും കണ്ട് വിവരങ്ങൾ ശേഖരിച്ച്, വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായി 01-01-2010-ൽ നരിമറ്റത്തിൽ കുടുംബത്തിന്റെ ആദ്യ പതിപ്പ് ചരിത്ര പുസ്തകം പുറത്തിറക്കി. എല്ലാവരേയും ഒന്നിപ്പിച്ച് കുടുംബസംഗമത്തിന് വേണ്ടിയുള്ള പ്രവർത്തനം നടത്തി വരവേ വാർദ്ധക്യ സഹചമായ അസുഖത്തേ തുടർന്ന് 24-02 2018-ൽ നിര്യാതനായി. നാഗാലാന്റിലെ ദിമാപൂര്പള്ളിയിലെ വൈദികരേ സംസ്കരിക്കുന്ന സെമിത്തേരിയിൽ സംസ്കരിച്ചു.
ഫാ.ജോസഫ് (അപ്പച്ചൻ) നരിമറ്റത്തിൽ പാലാ രൂപതയുടെ വിവിധ ഇടവകയിലെ ഭരണശേഷം ആഫ്രിക്കയിൽ മിഷൻ പ്രവർത്തനം നടത്തി. അതിനുശേഷം അമേരിക്കയിൽ 30 വർഷം സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമജീവിതം നയിക്കുമ്പോൾ 20-02-2013 - ൽ നിര്യാതനായി
Copyright © 2025 Narimattathil Family - All Rights Reserved. Developed & Maintained by Ezel Tech
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.